കൊച്ചിയില്‍ വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരുമായി വന്ന സ്‌കൂട്ടര്‍ കണ്ട് കൈകൂപ്പി വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ‍; ഒടുവില്‍ 2100 രൂപ ഫൈനും അടപ്പിച്ചു

ഞായര്‍, 26 മെയ് 2019 (11:43 IST)
വാഹന പരിശോധനയ്ക്കിടെ അഞ്ച് പേരുമായി വന്ന സ്‌കൂട്ടര്‍ കണ്ട് തൊഴുത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ വിനോദ്കുമാർ‍. ഫോര്‍ട്ട്‌കൊച്ചിയിലെ വെളി ഗ്രൗണ്ടിലാണ് സംഭവം. മെയ് 22 ബുധനാഴ്ചയായിരുന്നു സംഭവം. എംവിഐയുടെ ഈ കൈകൂപ്പല്‍ അടുത്ത് ഉണ്ടായിരുന്നവര്‍ ക്യാമറയില്‍ പകര്‍ത്തി.
 
ഈ ഫോട്ടോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇയാളുടെ വാഹന രേഖകളില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ഇതോടെ 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി.
 
വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തി നിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വെയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്. ഫോട്ടോ ശ്രദ്ധയില്‍ പെട്ട മേലധികാരികളും അഭിനന്ദിക്കുകയാണ് ചെയ്തത്. വ്യത്യസ്തമായ വാഹന പരിശോധന എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍