കുരുങ്ങുകൾ മനുഷ്യരെപൊലെ പെരുമറുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും എന്നാൽ മനുഷ്യർ സങ്കടപ്പെടുമ്പോൾ കുരങ്ങ് ആശ്വസിപ്പിക്കുന്നത് കണ്ടിണ്ടോ ? വീട്ടിൽ വളർത്തുന്ന കുരങ്ങൂകൾ ചിലപ്പോൾ അങ്ങനെ ചെയ്തേക്കും. എന്നാൽ എവിടെനിന്നോ വന്ന് കരയുന്ന സ്ത്രീയെ ആശ്വസിപ്പിക്കുന്ന കുരങ്ങങ്ങിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങാളിൽ തരംഗമാവുകയാണ്.
കർണാടകയിലെ നാർഗുൻഡ് എന്ന നഗരത്തിലാണ് സംഭവം. ബന്ധുവായ 80വയസുകാരൻ മരിച്ച സങ്കടത്തിൽ കരയുന്ന സ്ത്രീകയെ കുരങ്ങ് ആശ്വസിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീ പൊട്ടിക്കരയുന്നതുകണ്ട്. അടുത്തെത്തിയ കുരങ്ങ്, തോളിൽ തട്ടിയും തലയിൽ തലോടി ചേർത്തുപിടിച്ചും സ്ത്രീയെ ആശ്വസിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.