കർഷക പ്രക്ഷോപം നടക്കുന്ന സിംഘു അതിർത്തിയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി പൊലീസ്, ഇന്റർനെറ്റ് വിച്ഛേദിച്ചു

Webdunia
ശനി, 30 ജനുവരി 2021 (12:47 IST)
കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. സമര പന്തലിന് രണ്ട് കിലോമീറ്റർ ആകലെ മാധ്യമങ്ങളെ പൊലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് തടയുകയായിരുന്നു. പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷനും വച്ഛേദിച്ചിരിയ്ക്കുകയാണ്. അതിനാൽ തൽസമയം സംപ്രേഷണം ചെയ്യുന്നതിലും മാധ്യമങ്ങൾക്ക് തടസം നേരിടും. ഇതോടെ സിംഘുവിൽ ഉണ്ടാകുന്ന സംഭവങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭിയ്ക്കില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് മാധ്യമങ്ങളെ തടയുന്നത് എന്നാണ് പൊലീസ് മാധ്യമ പ്രതിനിധികളെ അറിയിച്ചിരിയ്ക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article