ശ്രീകുമാര്‍ മേനോന്‍ എന്നാണ് വന്നത്? മഞ്ജു അതിനുമുമ്പും ഇവിടെ ബ്രാന്‍ഡാണ് സര്‍ !

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (17:53 IST)
ഒടിയൻ വിവാദവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ തിരിഞ്ഞത് ഏറെ ചർച്ചാ വിഷയമായിരുന്നു. മഞ്ജുവിനെ പ്രതിയാക്കിയ ശ്രീകുമാർ മേനോൻ പറയുന്നത് വിവാദങ്ങളോട് മഞ്ജു പ്രതികരിക്കണം എന്നുതന്നെയാണ്.
 
എന്നാൽ മലയാളികൾക്ക് ശ്രീകുമാർ മേനോനെ അറിയുന്നതിന് മുമ്പ് തന്നെ മഞ്ജു വാര്യറെ അറിയാം എന്നതാണ് വാസ്‌തവം. ഒടിയനിലൂടെ ബിഗ് സ്‌ക്രീനിൽ ആദ്യമായെത്തുന്ന നടിയല്ല ലേഡി സൂപ്പർസ്‌റ്റാർ മഞ്ജു വാര്യർ. മഞ്ജുവിന്റെ പേരിൽ എടുത്തുപറയാൻ പാകത്തിന് നിരവധി ചിത്രങ്ങൾ അഭിനയ മികവിലൂടെ തന്നെ നടി മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
 
ആറാം തമ്പുരാൻ, കണ്ണെഴുതി പൊട്ടും തൊട്ട്, കണ്മദം, പത്രം, സല്ലാപം, ഈ പുഴയും കടന്ന്, കളിയാട്ടം, സമ്മർ ഇൻ ബദ്‌ലഹേം, കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, തൂവൽ കൊട്ടാരം, കളിവീട്, ഇരട്ടക്കുട്ടികളുടെ അച്ഛൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മഞ്ജു തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്.
 
മഞ്ജുവിനെക്കുറിച്ച് പറയുമ്പോൾ തന്നെ ആളുകളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതും ഈ സിനിമകളിൽ ഏതെങ്കിലും ഒരു കഥാപാത്രമായിരിക്കും എന്നതും തീർച്ചയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article