മമ്മൂട്ടിയുടെ അങ്കിളിനെ തകർക്കാൻ ഗൂഢനീക്കം!

തിങ്കള്‍, 30 ഏപ്രില്‍ 2018 (12:08 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് അങ്കിൾ. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ചിത്രത്തെ തകർക്കാൻ ഗൂഢ നീക്കങ്ങൾ. ഇതിന്റെ ഭാഗമായി അങ്കിളിന്റെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില് പ്രചരിക്കുന്നുണ്ട്‍.
 
പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്ന തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിലാണ് അങ്കിളിന്റെ വ്യാജപതിപ്പുമുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം ലഭിച്ച സിനിമകളില്‍ ഒന്നാണ് അങ്കിള്‍.
 
കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ജോയ് മാത്യുവും മുത്തുമണിയും കാർത്തികയും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍