കൊവിഡ് 19 ഹോട്ട്‌സ്പോട്ടിൽ ലോക്‌ഡൗൺ ലംഘിച്ച് രഥോത്സവം, പങ്കെടുത്തത് ആയിരങ്ങൾ, വീഡിയോ

Webdunia
വെള്ളി, 17 ഏപ്രില്‍ 2020 (09:24 IST)
ബെംഗളുരു: കൊവിഡ് 19 അതിതീവ്ര പ്രദേശമായ കൽബുർഗിയിൽ ലോക്‌ഡൗൺ ലംഘിച്ച് രഥോത്സവം. കൽബുർഗി ചിറ്റാപൂർ റാവുരിലെ സിദ്ധലിംഗേശ്വര യാത്ര ചടങ്ങിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആയിരങ്ങളാണ് പങ്കെടുത്തത് യാതൊരുവിധ സുരക്ഷ മുൻ കരുതലുകളും സ്വീകയ്ക്കാതെയായിരുന്നു ഉത്സവം. 
 
രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും അധികൃതരെ വിവരമറിയിക്കാതെ ക്ഷേത്രം അധികൃതർ ആഘോഷം നടത്തുകായായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ക്ഷേത്രം ഭരണാധികാരികൾ തങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു എന്നാണ് ചിറ്റാപൂർ താഹസിൽദാർ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചത്. ക്ഷേത്രം ട്രസ്റ്റിനും ആഘോഷത്തിൽ പങ്കെടുത്താവർക്കുമെതിരെ പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article