ജിമ്മിൽ കിടിലൻ ബെല്ലി ഡാൻസുമായി ജാൻവി, വീഡിയോ വൈറൽ

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (18:26 IST)
ബോളിവുഡിന്റെ ശ്രദ്ധ തന്നിലേക്ക് വളരെ വേഗത്തിൽ തിരിച്ച അഭിനയ്ത്രിയാണ്. ജാൻവി കപൂർ, ജാൻവി എപ്പോഴും ഹോട്ട് സെൻസേഷനാണ് സാമൂഹ്യ മാധ്യമങ്ങളിൽ. താരത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ട്രെൻഡിംഗിൽ എപ്പോഴും മുന്നിലാണ്. ജിമ്മിലേക്കുള്ള താരത്തിന്റെ വരവും പോക്കും പോലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കണ്ണുനട്ടിരിക്കുന്നത് ജിമ്മിൽ കിടിലൻ ബെല്ലി ഡാസ്ൻ കളിക്കുന്ന ജാൻവിയുടെ വീഡിയോയിലാണ്.
 
വെള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് ഹോട്ട് ജിം ലുക്കിലാണ് താരത്തിന്റെ ഡാൻസ്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പറക്കുകയാണെന്ന് പറയാം. നിരവധി പേരാണ് ജാൻവി കപൂറിന്റെ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. പുതിയ സിനിമകായി ബെല്ലി ഡാൻസ് പരിശീലിക്കുകയാണ് താരം. ഇതിന്റെ ഒരു ചെറിയ ഡോസ് മാത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
 
വലിപ്പം കുറഞ്ഞ ഷോട്ട്‌സുകളും ടോപ്പുകളും ധരിക്കുന്നു എന്ന് വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും. താരം ഇതിനെയൊന്നും കാര്യമായെടുക്കാറില്ല. റൂഹി അഫ്‌സയാണ് ജാന്വിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഹാർദ്ദിക് മോഹ്‌ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ്‌കുമാർ റാവുവുന്റെ നായികാ കഥാപാത്രമായാണ് ജാൻവി വേഷമിടുന്നത്. ധടക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ബോളിവുഡ് സിനിമയിലേക്ക അരങ്ങേറ്റം കുറച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 

#janhvikapoor belly dancing moves

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article