ഗാന്ധിജി ഉപയോഗിച്ച കണ്ണട ലേലത്തിൽ വിറ്റ് കമ്പനി, ലഭിച്ചത് രണ്ടരക്കോടി

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2020 (13:10 IST)
ലണ്ടന്‍: ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട ലേലം ചെയ്ത് വിറ്റ് ഓക്ഷൻ കമ്പനി, രണ്ടരക്കോടി (2,60,000 പൗണ്ട്) രൂപയ്ക്കാണ് കണ്ണട വിറ്റുപോയത്. ബ്രിട്ടനിലെ ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍ കമ്പനിയാണ് സ്വര്‍ണ നിറത്തിലുള്ള ഗാന്ധിജിയുടെ കണ്ണട ലേലത്തിൽവച്ചത്. ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടീഷ് പെട്രോളിയം കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്ന ഒരാൾക്ക് ഗാന്ധിജി സമ്മാനമായി നല്‍കിയിരുന്ന കണ്ണടയാണ് ലേലം ചെയ്ത് വിറ്റത്.
 
ഗാന്ധിജി കണ്ണട സമ്മാനമായി നൽകിയ വ്യക്തിയുടെ പിൻ തലമുറക്കാരനാണ് കണ്ണട ലേല കമ്പനിയിലേയ്ക്ക് അയച്ചത്. 'മഹാത്മാഗാന്ധി ഉപയോഗിച്ച കണ്ണടയാണ് ഇത്. എന്റെ അമ്മാവൻ എനിയ്ക്ക് കൈമാറിയതാണ്' എന്ന കുറിപ്പോടെ നാലാഴ്ചകൾക്ക് മുൻ ഓക്ഷൻ കമ്പനിയുടെ ലെറ്റർ ബോക്സിൽ നിന്നും കണ്ണട ലഭിയ്ക്കുകയായിരുന്നു. 1910 നും 1920 നും ഇടയില്‍ നിര്‍മിച്ചതും ഉപയോഗിച്ചതുമാണ് ഈ കണ്ണടയെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article