പുറത്താക്കിയ ശേഷം എന്ത് അച്ചടക്ക നടപടി, അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് ജോസ് കെ മാണി

ഞായര്‍, 23 ഓഗസ്റ്റ് 2020 (11:23 IST)
കോട്ടയം: സർക്കാരിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയ്ക്കില്ല എന്ന് ജോസ് കെ മാണി. രാജ്യസൻഭാ തെരെഞ്ഞെടുപ്പിലും സ്വതന്ത്ര നിലപാട് സ്വീകരിയ്ക്കും എന്ന നിലപടിൽ ഉറച്ചുനിൽക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിൽനിന്നും തങ്ങളെ പുറത്താക്കിയതാണെന്നും അതിനാൽ നടപടി സ്വികരിയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി
 
മുന്നണിയ്ക്ക് വിപ്പ് നൽകാനുള്ള അധികാരമില്ല. പി ജെ ജോസഫ് വിഭാഗം നല്‍കിയ വിപ്പ് അംഗീകരിക്കില്ല. റോഷി അഗസ്റ്റിനാണ് വിപ്പ് നൽകാനുള്ള അധികാരം. ഇത് നിയമസഭാ രേഖകളിൽ ഉണ്ട്. പാർട്ടി എംഎൽഎമാർക്ക് അദ്ദേഹം വിപ്പ് നൽകിയിട്ടുണ്ട്. അത് അവർ സ്വീകരിയ്ക്കുകയും ചെയ്തു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമന്ന യുഡിഎഫ് മുന്നറിയിപ്പിന് പിന്നാലെയാണ് ജോസ് കെം മാണി നിലപാട് ആവർത്തിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍