കൊയമ്പത്തൂർ: ഗുരുതരമായ പല അസുഖങ്ങൾക്കും ഗോമൂത്രം ഒരു ഉത്തമ മരുന്നാണ് എന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്ര അശ്വനി കുമാർ ചൗബേ. ക്യൻസർ ഉൾപ്പടെയുള്ള അസുഖങ്ങൾക്കായുള്ള മരുന്നുകളിൽ ഗോമൂത്രം ഉപയോഗിക്കുന്നത് ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
'ക്യാൻസറിനടക്കമുള്ള നിരവധി മരുന്നുകളിൽ ഗോമൂത്രം ഉപയോഗിക്കാൻ സാധിക്കും. എന്നാൽ നാടൻ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കേണ്ടത്' എന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രതികരണം. കൊയമ്പത്തൂരിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് മന്ത്രിയുടെ പ്രസ്ഥാവന.
ഗോമൂത്രം മരുന്നുകളിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ആയുഷ് മന്ത്രാലയം നടപടിക്രമങ്ങൾ ഗൗരവമായി നടത്തുകയാണ്. ക്യൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ പൂർണമയും ഇല്ലാതാക്കാൻ സാധിക്കും എന്ന് പറയാനാകില്ല എന്നാൽ നമുക്കിതിനെ നിയന്ത്രിക്കാൻ സാധിക്കും എന്ന് മന്ത്രി പറഞ്ഞു.