കോവിഡ്-19: ചൈനയിൽനിന്നും കണ്ടെയ്‌നറിൽ കയറിക്കൂടി പൂച്ച ചെന്നൈയിലെത്തി, തിരികെ അയക്കാൻ അധികൃതർ

ബുധന്‍, 4 മാര്‍ച്ച് 2020 (20:54 IST)
ചെന്നൈ: കോവിഡ് 19 രാജ്യത്താകെ ഭീതിപരത്തുന്നതിനിടയിൽ ചൈനയിൽനിന്നും വന്ന കപ്പലിലെ കണ്ടെയ്നറിൽനിന്നും ലഭിച്ച പൂച്ചയെ തിരികെ അയക്കൻ ഒരുങ്ങി അധികൃതർ. 20 ദിവസങ്ങൾക്ക് മുൻപാണ് കാപ്പലിലെ കണ്ടെയ്‌നറിൽനിന്നും പൂച്ചയെ ലഭിച്ചത്. കൊറോണ ഭീതി പരത്തുന്ന സാഹചര്യത്തിൽ പൂച്ചയെ കൂട്ടിലാക്കി ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.
 
തുടർന്നാണ് പൂച്ചയെ ചൈനയിലേക്ക് തന്നെ തിരികെ അയക്കാൻ ചെന്നൈ പോർട്ട് അധികൃതാർ തീരമെടുത്തത്. എന്നാൽ ഇതിനെതിരെ മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്തുവന്നിരിക്കുകയാണ്. കോവിഡ് ഭീതിയുള്ളതിനാൽ ചൈനയിൽ എത്തിയാൽ പൂച്ചയെ അധികൃതർ കൊലപ്പെടുത്തുമെന്നാണ് പെറ്റ പറയുന്നത്. മാത്രമല്ല കപ്പലിൽ ദിവസങ്ങളോളമുള്ള യാത്രതി അതിജീവിക്കാൻ പൂച്ചയ്ക്ക് ആയേക്കില്ല എന്നും പെറ്റ പറയുന്നു.
 
ചൈനയിൽനിന്നുമാണ് പൂച്ച എത്തിയത് എന്ന്പറയാനാകില്ല. സിംഗപ്പൂർ കൊളമ്പോ തുറമുഖങ്ങളിൽ സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനുമായി കണ്ടെയ്നറുകൾ തുറക്കാറുണ്ട് പൂച്ചകൾ അവിടുന്ന് കയറിക്കൂടിയതാവാം എന്നാണ് പെറ്റയുടെ അഭിപ്രായം. പൂച്ചയെ ഏറ്റെടുക്കാൻ തയ്യാറാണ് എന്ന് പെറ്റ അറിയിച്ചെങ്കിലും അതേ കപ്പലിൽ തന്നെ ചൈനയിലേക്ക് തിരികെ അയക്കാനാണ് അധികൃതരുടെ തീരുമാനം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍