ഗുലാം നബി ആസാദിനെ കേരളത്തിൽനിന്നും രാജ്യസഭയിലെത്തിയ്ക്കാൻ കോൺഗ്രസ്സ്

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (11:11 IST)
ഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന സീറ്റിൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാംനബി ആസാദിനെ രാജ്യസഭയിൽ എത്തിയ്ക്കാൻ ഹൈക്കമാൻഡ് ആലോചിയ്ക്കുന്നു. നിലവിൽ കശ്മീരിൽനിന്നുമുള്ള രാജ്യസഭാംഗമായ ഗുലാം നബി ആസാദിന്റെ കാലാവധി ഫെബ്രുവരി 15ന് അവസാനിയ്ക്കും. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ ഇവിടുത്തെ ഭരണസമിതി ഇല്ലാതായി. കേരളത്തിൽ മാത്രമണ് കോൺഗ്രസ്സിന് നിലവിൽ ജയസാധ്യതയുള്ള സീറ്റ് ഉള്ളത് എന്നതിനാലാണ് ഒഴിവുവരുന്ന സീറ്റ് ഗുലാം നബി ആസാദിന് നൽകാൻ ആലോചിയ്ക്കുക്കുന്നത്. കെപിസിസിയുമായി ആലോചിച്ച ശേഷമാകും ഇതിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഏപ്രിൽ 21ന് കേരളത്തിൽ മൂന്ന് രാജ്യസഭാ സീറ്റുകൾ ഒഴിവ് വരുന്നുണ്ട്. ഇർതിൽ ഒന്ന് യുഡിഎഫിന് ലഭിയ്ക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. 

അനുബന്ധ വാര്‍ത്തകള്‍

Next Article