രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും ആദരാഞ്ജലികൾ!

ശനി, 9 ജൂണ്‍ 2018 (11:23 IST)
യു ഡി എഫിന് അർഹതപ്പെട്ട രാജ്യസഭാസീറ്റ് കേരള കോൺഗ്രസിന് നൽകിയ തീരുമാനത്തിന് പിന്നാലെ ഉയർന്ന പ്രതിഷേധം ഇപ്പോഴും അവസാനിച്ചിട്ടില്ല. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് പാർട്ടിയിൽ ഇപ്പോഴുമുള്ളത്. 
 
മുതിർന്ന നേതാവ് ഉമ്മൻചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നേരെയാണ് പലരും തിരിഞ്ഞിരിക്കുന്നത്. ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിക്കുകയും റീത്ത് വെയ്ക്കുകയും ചെയ്തിരിക്കുകയാണ് കോൺഗ്രസിലെ തന്നെ കുട്ടിനേതാക്കൾ. 
 
എറണാകുളം ഡി സി സി ഓഫീസിനു മുന്നിലാണ് ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ചിത്രം പതിച്ച ശവപ്പെട്ടിയിൽ റീത്ത് വെച്ച് പ്രതിഷേധമറിയിച്ചിരിക്കുന്നത്. കോൺഗ്രസിനെ ഒറ്റുകൊടുത്തു എന്ന അർത്ഥത്തിൽ കോൺഗ്രസിലെ യുദാസുമാരായി ഇരുവരേയും രൂക്ഷമായി പരിഹസിക്കുകയാണ് പ്രതിഷേധക്കാർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍