1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വത്തിന് സാധ്യത; അഞ്ചുലക്ഷം ഇന്ത്യക്കാർക്ക് യുഎസ് പൗരത്വം നൽകിയേക്കും

തിങ്കള്‍, 9 നവം‌ബര്‍ 2020 (07:21 IST)
വാഷിങ്ടൺ: അഞ്ചുലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകുന്നതിനുള്ള നയരേഖയുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. വിവിധ രാജ്യങ്ങളിൽനിന്നും രേഖകളില്ലാതെ ഉൾപ്പടെ അമേരിക്കയിലെത്തിയ 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന്നതിന് പ്രത്യേക നിയമഭേതഗതി കൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. 
 
ഒപ്പം എച്ച്-1 ബി ഉൾപ്പടെയുള്ള വിദഗ്ധ തൊഴിൽ വിസകളുടെ എണ്ണം വർധിപ്പിയ്ക്കുന്നതിനും നീക്കം ആരംഭിച്ചിട്ടുണ്ട്. എച്ച്-1 ബി വിസക്കാരുടെ പങ്കാളികൾക്ക് തൊഴിൽ വിസ നിരോധിച്ചുകൊണ്ട് ട്രംപ് ഭരണകൂടം കൊണ്ടുവന്ന നിയമം പിൻവലിയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രതിവർഷം 95,000 അഭയാർത്ഥികൾക്ക് രാജ്യത്തേയ്ക്ക് പ്രവേശനം നൽകാനാണ് തീരുമാനം. ഭരണപക്ഷമോ, പ്രതിപക്ഷമോ, സംസ്ഥാനങ്ങളോ  തനിയ്ക്ക് മുൻപിലില്ല, അമേരിക്കയെ ഒന്നിയ്ക്കുന്ന, എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിയ്ക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ ജോ ബൈഡന്റെ വാാക്കുകൾ.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍