വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സമർപ്പിച്ച് അമൂലിന്റെ പുതിയ പരസ്യം. അഭിനന്ദന്റെ തിരിച്ചുവരവ് ആഘോഷമാക്കി, അമൂൽ പെൺകുട്ടി കഥാപാത്രമായുളള കാർട്ടൂൺ പുറത്തിറക്കിയതിനു പിന്നാലെയാണ് വീഡിയോ പരസ്യവും റിലീസ് ചെയ്തിരിക്കുന്നത്. അഭിനന്ദിന്റെ കപ്പട മീശയാണ് അമൂൽ പരസ്യത്തിന്റെ പ്രമേയമാക്കിയിരിക്കുന്നത്. മീശ ഓരോരുത്തരിലുണ്ടാക്കുന്ന ഭാവവ്യത്യാസങ്ങളാണ് അമൂലിന്റെ പരസ്യത്തിലുളളത്. പാൽ കുടിക്കുമ്പോൾ പെൺകുട്ടിയുടെ മുഖത്തു രൂപപ്പെടുന്ന മീശയോടു കൂടെയാണ് പരസ്യം അവസാനിക്കുന്നത്.