ഷൂസിനുള്ളിൽ ഒളിപ്പിച്ചുകടത്തിയത് 119 വിഷച്ചിലന്തികളെ, കടത്തുന്നത് വളർത്താൻ !

ചൊവ്വ, 3 നവം‌ബര്‍ 2020 (09:21 IST)
മനില: ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 119 വിഷ ചിലന്തികലെ കസ്റ്റംസ് പിടികൂടി. ഫിലിപ്പിൻസിലെ നിനോയ് അക്വിന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം ഉണ്ടയത്. ശരീരത്തിൽ രോമങ്ങളുള്ള ടെറന്റുലസ് എന്ന ചിലന്തികളെ ചെറിയ മരുന്നു കുപ്പികൾക്കുള്ളീലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിയ്ക്കവെയാണ് പിടികൂടിയത്. മൈക്കൾ ക്രോലിക്കി എന്ന പോളന്റ് സ്വദേശിയ്ക്ക് മറ്റൊരു പോളന്റ് സ്വദേശി അയച്ച പാർസലാണ് ഇത്.
 
സംശയം തോന്നി പാഴ്സൽ പരിശോധിച്ചതോടെയാണ് ഷൂസുകൾക്കുള്ളിൽ മരുന്നു കുപ്പികളിൽ ഒളിപ്പിച്ച നിലയിൽ ചിലന്തികളെ കണ്ടെത്തിയത്. അലങ്കാരത്തിനായി ഈ ചിലന്തികളെ വളർത്തുന്ന പതിവ് പലർക്കുമുണ്ട്. ഫിപ്പിൻസിൽ വംശനാശം നേരിടുന്ന ജീവികളിൽപ്പെട്ടതാണ് ടെറന്റുലസ് ചിലന്തികൾ. ഇവയെ വിൽപ്പന നടത്തുന്നത് കുറ്റകൃത്യമാണ്. പിടികൂടിയ ചിലന്തികളെ ഡിപ്പാർട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസോഴ്‌സസ് വൈല്‍ഡ്‌ലൈഫ് ട്രാഫിക് മോണിറ്ററിങ് യൂണിറ്റിന് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍