ഇന്ന് പ്രായവ്യത്യാസമില്ലാതെ പിടിപ്പെടുന്ന രോഗമാണ് അകാല നര. ഇതിന് പലരും പല മരുന്നും ഉപയോഗിച്ച് ഫലം കിട്ടാതെ പോയവരാകും. പലപ്പോഴും ഇത്തരക്കാര്‍ മുടി കറുപ്പിക്കാന്‍ ഹെന്ന ചെയ്യാറുണ്ട്. എന്നാല്‍ ഹെന്ന മാത്രം അല്ല ഇതിനുള്ള പരിഹാരം. ഉള്ളി, കറിവേപ്പില.തുടങ്ങിയവയെല്ലാം അകാല നരയ്ക്കും, മുടിക്ക് നിറം ലഭിക്കാനുമുള്ള പ്രതിവിധികളാണ്.
ഉള്ളി ചേര്‍ത്ത് തിളപ്പിച്ച വെളിച്ചെണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ച് കഴുകുക. ഉള്ളി ഈ രീതിയില്‍ ഉപയോഗിച്ചാല്‍ തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കാം. തലയിലെ രക്തയോട്ടത്തെ വര്‍ധിപ്പിച്ച് മുടി വളരാനും ഇത് സഹായിക്കും. കറുവേപ്പില 200 മില്ലി വെളിച്ചെണ്ണയില്‍ ഇട്ട് കറുത്ത നിറം ആകുന്നത് വരെ തിളപ്പിച്ച് ചൂടാറിയ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക.