World Friendship Day 2024: എന്നാണ് ലോക സൗഹൃദ ദിനം? അറിയേണ്ടതെല്ലാം

അഭിറാം മനോഹർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (10:27 IST)
World Friendship Day 2023: എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക സൗഹൃദദിനം ആയി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ആറ് ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ. സൗഹൃദങ്ങള്‍ പുതുക്കാനും പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കാനും വേണ്ടിയുള്ള നല്ലൊരു സുദിനമാണ് സൗഹൃദദിനം. 
 
ലോകത്ത് നിരവധി രാജ്യങ്ങള്‍ ജൂലൈ 30 നാണ് ഫ്രണ്ട്ഷിപ്പ് ഡേ ആചരിക്കുന്നത്. ഇന്ത്യ, മലേഷ്യ, യുഎഇ, അമേരിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെല്ലാം ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആചരിക്കുന്നത്. 
 
ലോകത്തെ ഏറ്റവും മഹത്തരമായ ബന്ധമാണ് സൗഹൃദം. രണ്ട് ശരീരവും ഒരു ആത്മാവും എന്നാണ് നല്ല സുഹൃത്തുക്കളെ നാം വിശേഷിപ്പിക്കുന്നത്. അത്രത്തോളം ആഴത്തിലുള്ള സൗഹൃദങ്ങള്‍ നമുക്കുണ്ടാകും. പ്രായം, നിറം, ജാതി, മതം എന്നീ അതിര്‍വരമ്പുകള്‍ ഇല്ലാതെ നാം സ്വന്തമാക്കുന്ന ഏറ്റവും വിലപ്പെട്ട ബന്ധങ്ങളാണ് നല്ല സുഹൃത്തുക്കള്‍. സൗഹൃ്ദ ദിനത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരുകയും അവര്‍ക്കൊപ്പം അല്‍പ്പ സമയം ചെലവഴിക്കുകയും ചെയ്യുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article