സ്നേഹിച്ചു തീരാത്തവര്‍ പ്രകാശനം

Webdunia
പ്രഫ. ഒ.എന്‍.വി കുറുപ്പിന്‍റെ പുതിയ കാവ്യമായ ‘സ്നേഹിച്ചു തീരാത്തവര്‍‘ മന്ത്രി എം.എ.ബേബി പ്രകാശനം ചെയ്യും. ആദ്യപ്രതി കവി കടമ്മനിട്ട രാ‍മകൃഷ്ണന് നല്‍കും. കവയിത്രി സുഗതകുമാരി ചടങ്ങില്‍ സംബന്ധിക്കും. വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബിലാണ് പ്രകാശന ചടങ്ങ്.