ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ ആദ്യകാല നേതാക്കളിലൊരാളും സാമൂഹിക പരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും വാഗ്മിയുമായിരുന്ന ബാരിസ്റ്റര്‍ ജി.പി. പിള്ളയെപ്പറ്റി മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ രചിച്ച് പി.ആര്‍.ഡി. പ്രസിദ്ധീകരിക്കുന്ന ജി.പി. പിള്ള: മഹാത്മാഗാന്ധിക്ക് മാര്‍ഗ്ഗദര്‍ശിയായ മലയാളി എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.
ലോക പുസ്തക മേളയോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ആഡിറ്റോറിയത്തില്‍ വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ പി. ഗോവിന്ദ പിള്ള പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ബാരിസ്റ്റര്‍ ജി.പി. പിള്ളയുടെ ചെറുമകള്‍ ഇന്ദിരാ രാമകൃഷ്ണ പിള്ള പുസ്തകം ഏറ്റുവാങ്ങും.
ഐ.& പി.ആര്‍.ഡി. ഡയറക്ടര്‍ പി. വേണുഗോപാല്‍, എ.ഡി.പി.ആര്‍. പി. അബ്ദുല്‍ റഷീദ്, ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ റൂബിന്‍ ഡിക്രൂസ്, ഐ.& പി.ആര്‍.ഡി.ഡപ്യൂട്ടി ഡയറക്ടര്‍ പി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.