തിരുവനന്തപുരത്തെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ടെക് കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ബ്രഹ്മോസ് എയ്റോസ്പേയസിന് തിങ്കളാഴ്ച ഔപചാരികമായി കൈമാറും. ചാക്കയിലുള്ള കെല്‍ടെക് അങ്കണത്തിനു സമീപം വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പ്രതിരോധ മന്ത്രി എ.കെ.ആന്റണിക്ക് കെല്‍ടെക് ഏല്‍പ്പിക്കും.