ശ്രീമുരുകന്‍ - കൌതുകമുണര്‍ത്തുന്ന കാര്യങ്ങള്‍

നിഷ വേണുഗോപാല്‍
വെള്ളി, 7 ഫെബ്രുവരി 2020 (18:03 IST)
സുബ്രഹ്‌മണ്യന് എത്ര ഭാര്യമാരുണ്ട്? ചോദ്യം അല്‍പ്പം കടന്നുപോയി എന്നാണോ? ചില ഗ്രന്ഥങ്ങളില്‍, മുരുകന്‍ ബ്രഹ്‌മചാരിയായിരുന്നു എന്ന പരാമര്‍ശമുള്ളപ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ സുബ്രഹ്‌മണ്യന് രണ്ട് ഭാര്യമാര്‍ ഉള്ളതായും ചിലര്‍ വിശ്വസിക്കുന്നു.
 
വള്ളി, ദേവയാനി എന്നിവരെയാണത്രേ മുരുകന്‍ വിവാഹം കഴിച്ചത്. ഇതില്‍ വള്ളിയുമായുള്ള വിവാഹവും രസകരമായ ചില സംഭവങ്ങള്‍ അടങ്ങിയതാണ്. വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായാണ് പുരാണങ്ങൾ പറയുന്നത്.
 
മുരുകന്‍റെ പല പേരുകളെ പറ്റിയും കഥകള്‍ ഏറെയാണ്. ജനനത്തിന്‍റെ വിവിധഘട്ടങ്ങള്‍ക്ക് ഉത്തരവാദികളായവരുടെയൊക്കെ പുത്രനായി സുബ്രഹ്‌മണ്യന്‍ അറിയപ്പെട്ടു. ശിവന്‍റെ പുത്രനായതിനാല്‍ ഗുഹന്‍ എന്ന പേരുവന്നു. പാര്‍വതിയുടെ മകനായതിനാല്‍ സ്‌കന്ദന്‍ എന്നറിയപ്പെട്ടു. മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും കുമാരൻ എന്ന പേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു.
 
യോഗബലത്താൽ കുമാരൻ, വിശാഖൻ, ശാഖൻ, നൈഗമേയൻ എന്ന പേരുകളിൽ സുബ്രഹ്‌മണ്യന്‍ നാല്‌ ശരീരങ്ങള്‍ സ്വീകരിച്ചതായും ഐതീഹ്യമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article