രൂപയുടെ മൂല്യംകൂടണമെങ്കിൽ നോട്ടിൽ ലക്ഷ്മി‌ദേവിയുടെ ചിത്രം പതിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

വ്യാഴം, 16 ജനുവരി 2020 (11:23 IST)
ഇന്ത്യൻ കറൻസി മെച്ചപ്പെടണമെങ്കിൽ നോട്ടുകളിൽ  ലക്ഷ്മി ദേവിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്യണം എന്ന് ബിജെപി മുതിർന്ന നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. ഇന്തോനേഷ്യയിലെ കറൻസി നോട്ടുകളിൽ ഗണേഷ ഭഗവാന്റെ ചിത്രം ഉൽപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
 
എനിക്ക് അക്കാര്യത്തോട് യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. രാജ്യത്തെ നോട്ടുകളിൽ ലക്ഷ്മി ദേവിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാൽ രൂപയുടെ മൂല്യം മെച്ചപ്പെടും. അതിനെ ആരും മോശമായി കാണേണ്ട കാര്യമില്ല. സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 
 
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകരെ വിമർശിച്ച് നേരത്തെ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. സത്യം പറയാത്ത മന്ത്രികാരെയും, ചില സുഹൃത്തുക്കളെയുമാണ് സാമ്പത്തിക രംഗത്തെ സംബന്ധിച്ച കാര്യങ്ങളിൽ നരേന്ദ്ര മോദി വിശ്വസിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യേണ്ടത് എങ്ങനെ എന്ന് അവരൊന്നും പറയില്ല എന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍