ചൈനയില്‍ ബ്ലോഗര്‍മാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നു. ഓണ്‍ലൈനില്‍ ഏത്തുന്ന ബ്ലോഗര്‍മാര്‍ യഥാര്‍ത്ഥ വ്യക്തി വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമമാണ് ബ്ലോഗര്‍മാരെ ഇപ്പോള്‍ കുഴയ്ക്കുന്നത്.
അപരിചിതരായ ആള്‍ക്കാരുടെ ദുഷ് സ്വാധീനത്തില്‍ നിന്നും ഇന്‍റര്‍നെറ്റിനെ മുക്‌തമാക്കുക എന്ന ഉദ്ദേശത്തിന്‍റെ ഭാഗമായിട്ടാണ് ഈ നിയമം പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ ഉടനീളം ബ്ലോഗര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുകയാണ്.
ഇന്‍റര്‍നെറ്റിനെ ശുദ്ധീകരിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പ്രസിഡന്‍റ് ഹു ജിന്‍റാവോയാണ് റജിസ്‌ട്രേഷന്‍ പരിപാടി അവതരിപ്പിച്ചത്. എന്നാല്‍ ഈ നിയമം നിര്‍ബ്ബന്ധിതമാക്കുന്നതില്‍ നിന്നും ഗവണ്‍മന്‍റ് പിന്‍മാറിയതായിട്ടാണ് രാജ്യത്തെ ന്യൂസ് ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ നിയമത്തില്‍ നിന്നും പിന്നോക്കം പോകുയാണെങ്കില്‍ ബ്ലോഗര്‍മാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നും ന്യൂസ് ഏജന്‍സി പറയുന്നു. ഇപ്പോള്‍ ചൈനയില്‍ രണ്ട് കോടി ബ്ലോഗര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനായി 30,000 മുതല്‍ 40,000 ഇന്‍റര്‍നെറ്റ് പോലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്.