ലോകമാകമാനമുള്ള യുവജനങ്ങള്‍ക്ക് ആശയകൈമാറ്റത്തിനുള്ള ഏറ്റവും പുതിയ വേദിയായി സാമൂഹിക സൈറ്റുകള്‍ മാറുന്നു. ഗൂഗിളിന്‍റെ സാമൂഹിക സൈറ്റായ ഓര്‍ക്കൂട്ട് കേരളത്തില്‍ വന്‍ പ്രചാരം നേടികൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടീഷ് രാജകുമാരന്‍ ആകര്‍ഷിക്കപ്പെട്ടിരിക്കുന്നത് ഫെയ്സ്‌ബുക്കിലാണ്.
രാജകുമാരന്‍റെ ഇന്‍റര്‍നെറ്റ് പ്രേമത്തോട് രാജകുടുംബങ്ങള്‍ക്ക് അത്ര തൃപ്തിയില്ലെങ്കിലും അതെല്ലാം കുമാരന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്
ബ്രിട്ടനിലെ വില്യം രാജകുമാരന്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ കഴിഞ്ഞ ആഴ്ച അംഗമായത്.
ഇതില്‍, സണ്‍ഗ്ലാസുകളും സ്കൈ ഹാറ്റുമായുള്ള തന്‍റെ ഫോട്ടോ പോസ്റ്റ് ചെയ്യുക വഴി സുഹൃത്തുക്കള്‍ക്ക് ഏറ്റവും പുതിയ ചിത്രങ്ങള്‍ രാജകുമാരന്‍ ലഭ്യമാക്കിയിരിക്കുന്നു.രാജകുമാരനെ കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനും അദ്ദേഹത്തിന് സന്ദേശങ്ങള്‍ കൈമാറാനു സൈറ്റിലൂടെ കഴിയും.
രാജകുമാരന്‍റെ ശ്രദ്ധ വേഗം പിടിച്ച് പറ്റാന്‍ അദ്ദേഹത്തിന് ഒരു ‘തോണ്ടല്‍’ കൊടുക്കുകയും ആകാം. രാജകുമാരനെ ‘തോണ്ടുന്നതിന്’ ഒരു ഗ്രുപ്പും രുപീകൃതമായിട്ടുണ്ട്. ഇതുവരെ 23 പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളായിക്കഴിഞ്ഞു.
ഇതിന് ശേഷം, സന്ദേശം അയച്ച ആള്‍ക്ക് ഫേസ് ബുക്കില്‍ നിന്നും ഇ- മെയില്‍ ലഭിക്കും. രാജകുമാരനെ എങ്ങനെ അറിയും എന്ന് ചോദിച്ചു കൊണ്ടുള്ള ഇ-മെയിലാണ് ലഭിക്കുക.
വില്യം രാജകുമാരന്‍റെ തികച്ചും സ്വകാര്യപരമായ കാര്യങ്ങളാണ് ഇത്. അതേകുറിച്ച് കൂടുതല്‍, ഒന്നും പറയാനില്ല - രാജകുമാരന്‍ ഫേസ്ബുക്കില്‍ അംഗമായത് സംബന്ധിച്ച് ബക്കിംഗാം കൊട്ടാരം അധികൃതര്‍ പറഞ്ഞു.