പോര്‍ണോഗ്രാഫി മൊബൈലിലേക്ക്?

PROPRO
പോര്‍ണോഗ്രാഫി ഭ്രമം നെറ്റില്‍ നിന്നും മൊബൈലിലേക്ക് വ്യാപിക്കുകയാണോ? അന്താരാഷ്ട്ര മൊബൈല്‍ കമ്പനികളുടെ നീക്കം സൂചിപ്പിക്കുന്നത് ഇതാണ്. പോര്‍ണോഗ്രാഫിയുടെ കാര്യത്തില്‍ സ്ക്രീന്‍റെ വലിപ്പം ഒരു വിഷയമല്ലാത്ത സാഹചര്യത്തില്‍ ഇത് സൌജന്യമായും വ്യാപകമായും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നീക്കം അന്താരാഷ്ട്ര മൊബൈല്‍ കമ്പനികള്‍ തുടങ്ങിയിരിക്കുകയാണ്.

പ്രായപൂര്‍ത്തിയായവരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ അമേരിക്കയില്‍ ഏറെ താമസിയാതെ തന്നെ മൊബൈല്‍ കമ്പനികള്‍ ഈ സംവിധാനം കൊണ്ടുവരും. എന്നാല്‍ പുതിയതായി വരാന്‍ പോകുന്ന ഈ സംവിധാനത്തെ അമേരിക്കന്‍ മൌലിക വാദികളും രാഷ്ട്രീയക്കാരും സദാചാര വാദികളും എതിര്‍ത്തേക്കാനും ഇടയുണ്ട്.

ഉല്‍പ്പന്നങ്ങളില്‍ പുതിയ പരീക്ഷണം നടത്തുന്ന മൊബൈല്‍ കമ്പനികള്‍ നിയന്ത്രണം നഷ്ടപ്പെട്ടു പോകാതിരിക്കുന്നതിന് കുട്ടികളില്‍ നിന്നും മറയ്‌ക്കാനുള്ള സംവിധാനങ്ങളും ഹാന്‍ഡ് സെറ്റുകളില്‍ പരീക്ഷിച്ചേക്കാനിടയുണ്ട്. ഇക്കാര്യം നടപ്പിലായാല്‍ മെച്ചപ്പെട്ട വെബ് ബ്രൌസര്‍ ഉള്ള ആപ്പിളിന്‍റെ ഐ ഫോണും മറ്റും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നല്‍കുന്ന മിഴിവ് യുവാക്കളില്‍ ഭ്രമം തന്നെ സൃഷ്ടിച്ചേക്കാനിടയുണ്ടെന്നാണ് പ്രതീക്ഷ.

അടുത്ത് പോര്‍ണോ സൈറ്റുകളുടെ മിയാമിയില്‍ നടന്ന സമ്മേളനത്തില്‍ മൊബൈലില്‍ ഇതിന്‍റെ സാധ്യതകളെ കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. നെറ്റില്‍ നിന്നും മൊബൈലിലേക്കു മാറിയിരിക്കുന്ന ട്രന്‍ഡില്‍ പുതിയ ലാഭം കണ്ടെത്താനാകുമോ എന്നതാണ് സൌജന്യ പോര്‍ണോ സൈറ്റുകള്‍ നോക്കുന്നത്. ഡി വിഡി, വീഡിയോ ടേപ് തുടങ്ങിയ സംഭവങ്ങളുടെ വരവ് ഇത്തരം സൈറ്റുകളുടെ ലാഭം വന്‍ തോതില്‍ കുറച്ചിരിക്കുകയുമാണ്.

PROPRO
ഇക്കാര്യത്തില്‍ മൊബൈല്‍ കമ്പനികളെ സഹായിക്കാനിരിക്കുകയാണ് പ്രമുഖ സാമൂഹ്യ സൈറ്റായ യൂ ട്യൂബും. മോഡലുകളുമായി ബന്ധപ്പെട്ട് ചിത്രങ്ങളും കണ്ടന്‍റുകളും നല്‍കുന്ന ക്ലബ്ബ് യെന്നയുമായി ബന്ധപ്പെട്ട് ഫോട്ടോകളും വിവരങ്ങളും 100 ദശലക്ഷം ആധുനിക സാങ്കേതിക സൌകര്യങ്ങളുള്ള ഫോണില്‍ എത്തിക്കാനാണ് തീരുമാനം.

യൂറോപ്പില്‍ ഇപ്പോള്‍ തന്നെ ഈ സൌകര്യങ്ങള്‍ നല്‍കുന്നതിലൂടെ വന്‍തുകയാണ് മൊബൈല്‍ കമ്പനികള്‍ ഉണ്ടാക്കുന്നത്. 2007 ല്‍ 775 ദശലക്ഷം ഡോളര്‍ കണ്ടെത്തിയ ഈ വിപണി 2012 ല്‍ 1.5 ദശലക്ഷം ഡോളര്‍ കണ്ടെത്തുമെന്നാണ് പ്രവചനം. ആഗോളമായി ഇത് 3.5 ദശലക്ഷം സമ്പാദിക്കുമെന്നും ബ്രിട്ടണിലെ ഒരു ഗവേഷണ സ്ഥാപനം കണക്കാക്കുന്നു.

അതേസമയം തന്നെ ഒരുകൂട്ടം സദാചാരികളും മത മൌലിക വാദികളും ഈ നീക്കത്തിനെതിരെ ചലിച്ചു തുടങ്ങിയിട്ടുണ്ട്. കാനഡയിലെ മൊബൈല്‍ കമ്പനികളില്‍ രണ്ടാമത്തെ കമ്പനിയായ ടെലസ് കോര്‍പ്പറേഷന്‍ പോര്‍ണോ സംവിധാനം മൊബൈലുകളില്‍ എത്തിക്കുന്ന പരിപാടിയില്‍ നിന്നു പിന്‍‌‌‌മാറി. കത്തോലിക്കാ സഭയുടെയും നൂറുകണക്കിനു ഉപഭോക്താക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഈ സേവനങ്ങളില്‍ നിന്നും ടിലസ് പിന്‍‌മാറിയത്.