ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതുമായ മേഖലകള്‍ക്ക് കൂടുതല്‍ പരിഗണ തേടുകയാണ് ഇന്ത്യയിലെ ബി പി ഒ , ഐ ടി വ്യാവസായിക രംഗം. പുറംപണി കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നതിനായി ഐ ടിയ്ക്കും ബി പി ഓ കള്‍ക്കും പ്രത്യേക മന്ത്രാലയം ഉണ്ടാക്കുകയോ അല്ലെങ്കില്‍ വകുപ്പ് വിഭജിച്ചു നല്‍കുമോ എന്നാണ് എന്ന് ബി പി ഒ വ്യാവസായിക രംഗം അന്വേഷിക്കുന്നത്.
സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധ പതിയേണ്ട മേഖല എന്ന നിലയില്‍ ബി പി ഓ, എസ് ടി പി ഐ യൂണിറ്റുകള്‍ എന്നിവയ്ക്ക് നല്‍കിവരുന്ന നികുതിയിളവുകളുടെ കാലാവധി നീട്ടാനും പുതിയ യൂണിറ്റുകള്‍ക്ക് നല്കി വരുന്ന മിനിമം ഓള്‍ടര്‍നേറ്റീവ് ടാക്സ് (മാറ്റ്) എടുത്തു കളയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും ഐ ടി യും ബി പി ഒകളും വ്യത്യസ്തമായ ബിസിനസ്സാണ്. ഉല്‍പ്പന്നത്തിന്റെ ചോദനം, ആവശ്യങ്ങള്‍, മാനുഷികശക്തി എന്നിവയുടെ കാര്യത്തില്‍ ഒരു കോള്‍ സെന്ററും ഒരു ബാക്ക് ഓഫീസും വ്യത്യസ്തമായിരിക്കുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പതിയുന്നതിനായി അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നതിലും നയ രൂപീകരണത്തിനായും വ്യത്യസ്തമായ മന്ത്രാലയങ്ങള്‍ ആവശ്യമാണെന്ന് ബി പി ഓ അസോസിയേഷന് ഓഫ് ഇന്ത്യയുടെ(ബി പി ഐ എ ഐ) അദ്ധ്യക്ഷന്‍ സാം ചോപ്ര വ്യക്തമാക്കി.
ബി പിഐ എ ഐ പ്രത്യേകമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയമോ അല്ലെങ്കില്‍ പ്രത്യേക ടെലികോം, ബി പി ഒ ഐ ടി വകുപ്പ് എന്നിങ്ങനെ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ വിഭജിക്കുകയോ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഐ ടി സോഫ്റ്റ്വേര്‍ സേവന മേഖലകളില്‍ നികുതിയിളവുകള്‍ നീട്ടണമെന്നും ബി പി ഓ എസ്ടി പി ഐ എന്നീ മേഖലകള്‍ക്ക് നല്കുന്ന നികുതിയുടെ കാലാവധി 20 വര്‍ഷത്തേക്കെങ്കിലും നീട്ടുകയോ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതിനു പുറമേ സാമ്പത്തികേതര ആനുകൂല്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതികളും റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായിട്ട് 39 ശതമാനം വാര്‍ഷിക വളര്‍ച്ചയായിരുന്നു ബി പി ഒ കണ്ടെത്തിയത്. നാസ്കോമിന്റെ സര്‍വേ അനുസരിച്ച് 2007 ല്‍ ബി പി ഓ യിലെ കയറ്റുമതി 33 ശതമാനം ഉയരുകയും 8.4 ബില്യണ്‍ ഡോളറാകുകയും ബി പി ഓ അസോസിയേഷന് വ്യത്യസ്തമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന മന്ത്രാലയമോ അല്ലെങ്കില്‍ സേവനങ്ങളെ പ്രത്യേക ടെലികോം, ബി പി ഒ, ഐ ടി എന്നിങ്ങനെ തിരിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുന്നു.
സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികള്‍ രൂപയുടെ മൂല്യം ഉയരുന്ന സാഹചര്യത്തില്‍ കനത്ത നഷ്ടം ഉണ്ടാക്കുന്നതിനാല്‍ ഈ നികുതികള്‍ ഇളവ് ചെയ്ത് നഷ്ടം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പെട്ടെന്നു വളര്‍ന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര ബി പി ഒ കള്‍ ടയര്‍ -3, ടയര്‍-4 നഗരങ്ങളില്‍ വന്‍ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നികതിയിളവുകളില് നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ഇതിനു പുറമേ ബി പി ഐ കള്‍ക്ക് നല്‍കിയിരിക്കുന്ന സേവന നികുതികള്‍ പൂര്‍ണ്ണമായും എടുത്തു കളയണമെന്നും അവര്‍ വ്യക്തമാക്കുന്നു. സേവന നികുതികളും വാടകകളും മൂലധനത്തെ തടയുന്ന ഒന്നാണിത്. സേവന നികുതി തിരിച്ചടവിനു കാലാവധി അധികമായിരിക്കുമ്പോള്‍ മൂലധനം വന്‍ തോതില്‍ തടയാന്‍ ഇടയാകും.