കിടക്കയില്‍ ഇനി സെക്‍സ്ബോട്ട്

PROPRO
പാചകം ചെയ്യുക, നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക, ആശയവിനിമയം നടത്തുക. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്ന റോബോട്ടുകള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ലൈംഗികതയ്‌ക്കു ഉതകുന്ന റോബോട്ടുകള്‍ ഉണ്ടെങ്കിലോ? എന്തായാലും തിരിഞ്ഞു കിടക്കുന്ന നിങ്ങളുടെ പങ്കാളി അറിയണ്ട. സംഗതി സത്യമാണ്.

സ്പീല്‍ ബര്‍ഗിന്‍റെ ആര്‍ട്ട്‌‌ഫിഷ്യല്‍ ഇന്‍റലിജന്‍സും വന്‍ഡാമേയുടെ സൈബോര്‍ഗും പോലുള്ള ഹോളീവുഡ് സാങ്കല്‍പ്പിക ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച കാര്യങ്ങളാണ് യാഥാത്ഥ്യമാകുന്നത്. ഈ ശതകത്തിന്‍റെ പകുതിയില്‍ അങ്ങനെ ഒന്ന് സംഭവിച്ചേക്കുമെന്ന് ജെന്‍ഡര്‍ സ്റ്റഡീസിന്‍റെയും ആര്‍ട്ട് ഫീഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും പ്രൊഫസറും ‘സെക്‍സ് വിത്ത് റോബോട്ട്’, ‘ദി ഇവല്യൂഷന്‍ ഓഫ് ഹ്യൂമന്‍-റൊബോട്ട് റിലേഷന്‍’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമായ 62 കാരന്‍ ഡേവിഡ് ലെവി നേരത്തേ പ്രവചിച്ചിരുന്നു.

ജനങ്ങള്‍ ഭാവിയില്‍ ഒരു പക്ഷേ സ്വന്തം ലൈംഗിക അടിമകളായ റോബോട്ടുകളുമായുള്ള പ്രണയത്തില്‍ വീണു പോയേക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. അതേ സമയം ലെവിയുടെ ഭ്രാന്തന്‍ സങ്കല്‍‌പ്പങ്ങളെ ഒരു കൂട്ടര്‍ ഗൌരവമായി എടുത്തു. ബെഡ്ഡില്‍ ലഭിക്കുന്ന സംതൃപ്തി മുന്‍ കൂറായി പ്രോഗ്രാം ചെയ്തെടുത്ത കമ്പ്യൂട്ടര്‍ മനുഷ്യനില്‍ കിട്ടില്ലെന്നു തന്നെ ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു സാധ്യമാകുമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നുണ്ട്.

വികാരങ്ങളുടെയും മസിലുകളുടെ ചലനങ്ങളുടെയും അനുകരണം കമ്പ്യൂട്ടര്‍ പവറിലൂടെ കൃത്രിമമായി നിര്‍മ്മിക്കാം എന്നാല്‍ കാര്യം സുഗമമാകും എന്നാണ് അവരുടെ വാദം. ഇപ്പോള്‍ തന്നെ മനുഷ്യന്‍റെയും യന്ത്രത്തിന്‍റെയും ശബ്ദങ്ങള്‍ വേര്‍തിരിക്കാനാകാത്ത വിധത്തില്‍ കൃത്രിമ സിന്തറ്റിക് ശബ്ദങ്ങള്‍ നിലവിലുള്ളപ്പോള്‍ ഗുണനിലവാരത്തില്‍ തന്നെ കൃത്രിമമായി തൊലിയും ലൈംഗികാവയവങ്ങളും നിര്‍മ്മിക്കാനാകുമെന്നും ലെവി ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റുന്ന സെക്‍സ്ബോട്ടുകളെ ജപ്പാനിലെ ആക്‍സിസ് എന്ന കമ്പനി ഇപ്പോള്‍ തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യമായി നിര്‍മ്മിച്ചിരിക്കുന്ന റോബോട്ടും ഇതു തന്നെയാണ്. ഹണിഡോള്‍സ് എന്ന പേരില്‍ വന്ന ഈ റോബോട്ടുകള്‍ക്ക് സ്ത്രീകളുടെ എല്ലാ ശരീരപ്രകൃതികളും നല്‍കിയിട്ടുണ്ട്.

കഷണങ്ങളായ സിലിക്കലും ഒരു തരം പശയും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ഈ റോബോട്ടുകള്‍ തൊടുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നതാണ്. വേഴ്‌ചയില്‍ നെടുവീര്‍പ്പുകള്‍ കൃത്രിമ ശബ്ദങ്ങള്‍ തുടങ്ങി പങ്കാളി കേള്‍ക്കാന്‍ കൊതിക്കുന്നതെല്ലാം റോബോട്ടില്‍ പ്രോഗ്രാം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ ജപ്പാനിലെ വസേഡാ സര്‍വ്വകലാശാല ട്വന്‍റി വണ്‍ എന്ന പേരില്‍ സിലിക്കണ്‍ കൈകളോടു കൂടിയ ഒരു റോബോട്ടിനെ നിര്‍മ്മിച്ചിരിന്നു.

പാചകം ചെയ്യുകയും സംസാരിക്കുകയും പറഞ്ഞത് കേള്‍ക്കുകയും ചെയ്യുന്ന റോബോട്ടിലെ ഓരോ ഉപകരണത്തിനും പ്രത്യേകമായ സെന്‍സര്‍ പിടുപ്പിച്ചിരിക്കുന്നതിനാല്‍ മനുഷ്യനുമായി ഇതിന് ഇടപഴകുന്നതില്‍ ബുദ്ധിമുട്ടില്ലത്രേ. വിദൂര ഭാവിയില്‍ മനുഷ്യനും റോബോട്ടും തമ്മില്‍ തിരിച്ചറിയാനാകാത്ത സ്ഥിതി വരുമെന്നും ലെവി ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക