കാമുകിക്കായി വെബ്സൈറ്റ്

WDFILE
ഇരുപത്തിയൊന്നുകാരനായ പാട്രിക് മോബെര്‍ഗ് ഒരു വെബ് ഡിസൈനറാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി പാട്രിക് മാന്‍‌ഹാട്ടനിലെ ഭൂഗര്‍ഭ ട്രെയിനില്‍ കയറിയത്. നല്ല തിരക്കുണ്ടായിരുന്ന ട്രെയിനില്‍ ചുവന്ന കവിളുകളുള്ള ഒരു സുന്ദരി പാട്രികിനെ വല്ലാതെ ആകര്‍ഷിച്ചു. പക്ഷെ തിരക്കു മൂലം പാട്രികിന് പിന്നീട് ആ സുന്ദരിയെ കാണാനായില്ല.

സ്വപനത്തിലെ കാമുകിയെ തിരക്കേറിയ ട്രെയിനില്‍ ഒരു മിന്നായം പോലെ കണ്ട യുവാവ് ആ സുന്ദരിയെ കണ്ടുപിടിക്കുന്നതിനായി ആരംഭിച്ച വെബ്സൈറ്റ് ഇപ്പോള്‍ ജനങ്ങളെ ആവേശത്തിലാക്കി മുന്നോട്ട് കുതിക്കുകയാണ്.

എന്തായാലും പാട്രികിന്‍റെ ശ്രമം വിജയം കണ്ടു. സൈറ്റ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം പാട്രികിനെ തേടി നിരവധി ഇ-മെയിലുകളും ഫോണ്‍ കോളുകളും എത്തി. പ്രണയാഭ്യര്‍ത്ഥനകള്‍ വരെ തനിക്ക് ലഭിച്ചതായി പാട്രിക് പറഞ്ഞു. ചൊവ്വാഴ്ച രാത്രി യുവതിയുടെ ഒരു സുഹൃത്ത് പാട്രികിനെ വിളിക്കുകയും തിരിച്ചറിയുന്നതിനായി യുവതിയുടെ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു.

താന്‍ കണ്ട യുവതിയുടെ രേഖാചിത്രം സൈറ്റില്‍ പ്രസിദ്ധീകരിച്ചാണ് പാട്രിക്ക് സ്വപ്ന കാമുകിയെ തേടിയത്. അവളണിഞ്ഞിരുന്ന നീല ഷോട്സും നീല ടൈറ്റ്സും മുടിയില്‍ ചൂടിയിരുന്ന ചുവന്ന പൂവും പാട്രിക് വ്യക്തമായി തന്നെ രേഖപ്പെടുത്തിയിരുന്നു. തന്‍റെ ഫോണ്‍ നമ്പര്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കാനും പാട്രിക് മറന്നില്ല. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ വെബ്സൈറ്റ് ആവേശമായി കൊണ്ടാടുകയാണ് ഇപ്പോള്‍.

വെബ്ദുനിയ വായിക്കുക