വെറുതേ വീട്ടിലിരിക്കുവല്ലേ? ശർക്കര കൊഴുക്കട്ട പരീക്ഷിച്ചാലോ?

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (18:23 IST)
ലോക്ക് ഡൗൺ ആയി എല്ലാവരു വീട്ടിൽ തന്നെ ഇരിക്കുവല്ലേ? ഈ സമയമങ്ങളിൽ നമുക്ക് ഇഷ്ടമുള്ള പലതും ഉണ്ടാക്കിയാലോ. കൊഴുക്കട്ട, ഇലയട ഇവയൊക്കെ എന്നും ഗൃഹാതുരത്വം തന്നെ. ഇതാ ശര്‍ക്കര കൊഴുക്കട്ട. ശർക്കര കൊഴുക്കട്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
അരി - ഒന്നര കിലോ 
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത്‌ - ഒന്നര മുറി
 
പാകം ചെയ്യേണ്ട വിധം:
 
തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം കൂട്ടികലര്‍ത്തി വയ്ക്കുക കൊഴുക്കട്ടയ്ക്ക്‌ പാകത്തിന്‌ അരി അരച്ച്‌എടുക്കുക. ഒരു കൊഴുക്കട്ടയ്ക്ക്‌ വേണ്ടത്ര മാവെടുത്ത്‌ ഉരുട്ടി അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച്‌ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത്‌ വച്ച്‌ വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുത്ത്‌ വേവിച്ചെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article