നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണുകള്‍ വിപണിയിലേക്ക് ! - വിലയോ ?

Webdunia
ചൊവ്വ, 18 ജൂലൈ 2017 (10:30 IST)
ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ചുവടുറപ്പിക്കാന്‍ നോക്കിയ എത്തുന്നു. മുമ്പ് വിപണിയിലെത്തിച്ച നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും രണ്ട് ഫീച്ചര്‍ ഫോണുകള്‍ ഇറക്കാന്‍ എച്ച്എംഡി ഗ്ലോബല്‍ കമ്പനി ലക്ഷ്യമിടുന്നത്. നോക്കിയയുടെ പഴയ വേര്‍ഷന്‍ ഫീച്ചര്‍ ഫോണുകളായ നോക്കിയ 105, നോക്കിയ 130 എന്നീ ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്താണ് വീണ്ടും ഇറക്കുന്നത്.     
 
സിങ്കിള്‍ സിം, ഡ്യുവല്‍ സിം എന്നീ രണ്ട് വകഭേദങ്ങളിലും ഈ ഫോണ്‍ എത്തുന്നുണ്ട്. സിങ്കിള്‍ സിം ഉപയോഗിക്കാന്‍ കഴിയുന്ന ഫോണിന് 999 രൂപയും ഡ്യുവല്‍ സിമ്മിന് 1149 രൂപയുമാണ് വില. നീല, വെളള, കറുപ്പ് എന്നി നിറങ്ങളിലാണ് രണ്ടു ഫോണുകളുമെത്തുന്നത്. നോക്കിയ 105ല്‍ 500 ടെക്‌സ്റ്റ് മെസേജുകളും 2,000 കോണ്ടാക്ടുകളും സേവ് ചെയ്യാന്‍ സാധിക്കും. രണ്ട് ഫോണുകള്‍ക്കും 1.8ഇഞ്ച് (QQVA റിസൊല്യൂഷന്‍)ആണുള്ളത്. 
 
ഈ രണ്ട് ഫോണുകളിലും എഫ്എം റേഡിയോയും യുഎസ്ബി 2.0 പോര്‍ട്ടും നല്‍കിയിട്ടുണ്ട്. നോക്കിയ 130ന് 32ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയും ലഭ്യമാകും. നോക്കിയ 105നെ അപേക്ഷിച്ച് ബാറ്ററി ബാക്കപ്പും നോക്കിയ 130ന് കൂടുതലാണ്. ഈ ഫോണില്‍ 44 മണിക്കൂര്‍ വരെ തുടര്‍ച്ചയായി എഫ്എമ്മും അതോടൊപ്പം തന്നെ 11.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും ആസ്വദിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Next Article