ഇന്ത്യന്‍ വാഹനവിപണിയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യൂ. വിവിധ സംസ്ഥാനങ്ങളിലായി കാര്‍ വിതരണ പ്ലാന്റുകള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ അടുത്തവര്‍ഷം ഡീലര്‍, സര്‍വീസ് നെറ്റ്വര്‍ക്ക് മേഖലയില്‍ 1,200ഓളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഈ വര്‍ഷം 400ഓളം ആള്‍ക്കാരെ നിയമിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്തെ ഡീലര്‍ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇപ്പോള്‍ 20 ഡീലര്‍മാരാണുള്ളത്. 2012 ആകുമ്പോഴേക്കും 1.8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്.