ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍; വായിക്കൂ... സവിശേഷതകളറിയാം

Webdunia
വെള്ളി, 3 ജൂണ്‍ 2016 (12:26 IST)
ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണായ സൊളാറിന്‍ പുറത്തിറങ്ങി. ഇസ്രേയല്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ സിറിന്‍ ലാബ്‌സ് ആണ് സ്മാര്‍ട്ട് ഫോണിലെ റോള്‍സ് റോയ്‌സ് എന്നറിയപ്പെടുന്ന സൊളാറിന് രൂപം നല്‍കിയിരിക്കുന്നത്. 14000 ഡോളര്‍ ഏകദേശം ഒന്‍പത് ലക്ഷം രൂപയാണ് ഫോണിന്റെ വില. ഉയര്‍ന്ന വിലയ്ക്കനുസരിച്ച അതിനൂതന സാങ്കേതിക വിദ്യകളും സൊളാറിന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
 
2GHz ക്വാല്‍ക്കം സ്നാപ്‌ഡ്രാഗണ്‍ 810 പ്രൊസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.5 ഇഞ്ച് ഗൊറില്ല ഗ്ലാസ്സ് ഡിസ്പ്ലേയും 24 മെഗാപിക്‌സല്‍ പിന്‍ക്യമാറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യമറാ സംവിധാനവും ഉണ്ട്. കൂടാതെ മറ്റുള്ള സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും വ്യത്യസ്തമായി 'ഫാര്‍ സുപീരിയര്‍' എന്ന വൈഫൈ കണക്റ്റിവിറ്റിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
 
4000 എം എ എച്ച് ബാറ്ററി കപ്പാസിറ്റി വാഗ്ദാനം നല്‍കുന്ന സൊളാറിന് 31 മണിക്കൂറാണ് സംസാര ദൈര്‍ഘ്യം. 4 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി കപ്പാസിറ്റി എന്നിവയും കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് 5.1 ഓപറേറ്റിങ്ങ് സിസ്റ്റമാണ് ഫോണിലുള്ളത്. കൂടാതെ ഫോണിന്റെ സംരക്ഷണത്തിനായി ഫിംഗര്‍ സെന്‍സര്‍, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം, സൈബര്‍ ആക്രമണ പ്രതിരോധം ഇതിന് പുറമെ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഫോണിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
 
നാലുവ്യത്യസ്ത വകഭേദങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണ്‍ ലണ്ടനിലെ ഫ്ലാഗ്‌ഷിപ്പ് സ്റ്റോറുകള്‍ വഴിയാണ് ലഭ്യമാകുക. ഉടന്‍‌തന്നെ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നീ മേഖലകളില്‍ ഷോറൂമുകള്‍ തുറക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article