മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ എംഐ 4 ഫോണിന്റെ വില കുറച്ചു. 2,000 രൂപയാണ് കുറച്ചിരിക്കുന്നത്. 19,999 രൂപയായിരുന്നു വിലയുണ്ടായിരുന്ന 16 ജിബി മോഡലിന് വില 17,999 രൂപയായി. 64 ജിബി മോഡലിന്റേത് 23,999 രൂപയില്‍നിന്ന് 21,999 രൂപയുമായി.
നേരത്തെ എംഐ ഫാന്‍ ഫെസ്റ്റിവലി'ന്റെ ഭാഗമായി ഫോണിന്റെ വില കുറച്ചിരുന്നു. ഫെസ്റ്റിവലിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതികരണം കണക്കിലെടുത്താണ് വിലകുറച്ചിരിക്കുന്നത്. അഞ്ചു ഇഞ്ച് എച്ച്.ഡി. സ്‌ക്രീന്‍, 2.5 ജിഎച്ച്‌സെഡ് ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍, 801 ക്വാഡ് കോര്‍ പ്രൊസസര്‍, 3ജിബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 13 എംപി ക്യാമറ, എട്ട് എംപി ഫ്രണ്ട്ക്യാമറ, 3080 എംഎഎച്ച് ബാറ്ററി, എന്നിവയാണ് സവിശേഷതകള്‍.