6ജിബി റാം, കിടിലന്‍ ഫീച്ചറുകള്, അതിശയിപ്പിക്കുന്ന വില‍; ഷവോമി റെഡ്മി പ്രോ 2 എത്തുന്നു

Webdunia
വെള്ളി, 3 ഫെബ്രുവരി 2017 (11:27 IST)
ഷവോമി റെഡ്മി പ്രോയുടെ പിന്‍ഗാമി റെഡ്മി പ്രോ 2 എത്തുന്നു. പിന്‍ ഭാഗത്ത് ഡ്യുവല്‍ ക്യാമറയുമായി എത്തുന്ന 4ജിബി വേരിയന്റിലുള്ള റെഡ്മി പ്രോ 2ന് ഏകദേശം 15,691 രൂപയും, 6ജിബി വേരിയന്റിന് 17,654 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റെഡ്മി പ്രോ 2ന് 6ജിബി റാം, 128ജിബി സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളായിരിക്കും ഉണ്ടാകുക. കൂടാതെ സ്‌നാപ്ഡ്രാഗണ്‍ 66X ചിപ്‌സെറ്റ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 12എംപി സോണി IMX362 സെന്‍സര്‍ റിയര്‍ ക്യാമറ, 4500എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുമുണ്ടായിരിക്കും.
 
Next Article