ബജറ്റ് നിരയിലേക്ക് പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകളുമായി ഷവോമി എത്തുന്നു

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (11:09 IST)
പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി ഷവോമി എത്തുന്നു. ബജറ്റ് നിരയില്‍ തങ്ങളുടേതായ മുഖമുദ്ര സ്ഥാപിക്കാന്‍ കഴിഞ്ഞ ഷവോമി, റെഡ്മി ശ്രേണിയിലുള്ള മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്. റെഡ്മി 4, റെഡ്മി 4A, റെഡ്മി 4 പ്രൈം എന്നീ പേരുകളിലെത്തുന്ന ഫോണുകള്‍ക്ക്  വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഷവോമി.  

ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന റെഡ്മി 4Aയ്ക്ക് ഏകദേശം 5000 രൂപയായിരിക്കും വില. ഏകദേശം 7000 രൂപ നിരക്കില്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന റെഡ്മി 4, ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രെ നിറങ്ങളിലാണ് ലഭ്യമാകുക. ഗോള്‍ഡ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രെ നിറങ്ങളില്‍ ലഭിക്കുന്ന റെഡ്മി 4 പ്രൈമിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 9000 രൂപയായിരിക്കും വില.
Next Article