ഫെബ്രുവരിൽ 63 യൂണിറ്റുകൾ വിറ്റു എങ്കിലും വാഹനത്തിന്റെ വിൽപ്പനയിൽ ഇത് ആശ്വാസകരമായ ഒരു മാറ്റമല്ല. ഇതോടെ ടിഗ്വാന് മൂന്ന് ലക്ഷം രൂപ വിലക്കുഴിവ് പ്രഖ്യാപിച്ചിരികുകയാണ് ഫോക്സ് വാഗൺ. ഡൽഹിയിലെ മിക്ക ഡീലർഷിപ്പുകളും വിലക്കുറവ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഓഫർ പ്രകാരം ടിഗ്വാന്‍ കംഫോര്‍ട്ട്‌ലൈന്‍ മോഡലിന് 25.03 ലക്ഷം രൂപയായി വില കുറയും
നേരത്തെ 3 ലക്ഷം രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചപ്പോൾ 800 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിച്ചിരുന്നു എന്നതാണ് വിലക്കിഴിവ് പ്രഖ്യാപിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ടിഗ്വാൻ ശ്രേണിയിലൂള്ള വാഹനങ്ങളെ മറ്റു വാഹന നിർമ്മാകൾ കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിച്ചതോടെയാണ് ടിഗ്വാന്റെ കഷ്ടകാലം ആരംഭിച്ചത്. ജീപ്പിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ടിഗ്വാന്റെ വിൽപ്പനയെ ബാധിച്ചു.
ആറ് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പാനരോമിക് സണ്‍റൂഫ് ഉൾപ്പടെയുള്ള പ്രീമിയം ഫീച്ചറുകളും വാഹനത്തിൽ ഫോക്സ് വാഗൺ ഒരുക്കിയിട്ടുണ്ട്. 28.05 ലക്ഷം രൂപയാണ് പ്രാരംഭ ടിഗ്വാർ മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന ടിഗ്വാന്‍ ഹൈലൈന്‍ മോഡലിന് വില 31.44 ലക്ഷം രൂപയും