വെസ്‌പയുടെ ഇലക്ട്രിക് സ്കൂട്ടർ 'ഇലക്ട്രിക്ക' ഉടൻ വിപണിയിലേയ്ക്ക്

Webdunia
ഞായര്‍, 24 ജനുവരി 2021 (15:44 IST)
ജനപ്രിയ ഗിയർലെസ് സ്കൂട്ടർ വെസ്പയുടെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെത്തിയ്ക്കാൻ ഒരുക്കി പിയജിയോ. ഈ വർഷം ആദ്യ പാദത്തിൽ തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. 'ഇലക്രിക്ക' എന്നാണ് വെസ്‌പയുടെ ഇലക്ട്രിക് പതിപ്പുകൾ അറിയപ്പെടുന്നത്. 2017 മുതൽ ഇലക്ട്രിക്ക അന്താരാഷ്ട്ര വിപണിയിലുണ്ട്. 2020 ഓട്ടോ എക്‌സ്പോയിൽ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. ഇലക്രിക്ക അടിസ്ഥാനമാക്കി ഇന്ത്യയ്ക്കായി നിർമ്മിയ്ക്കുന്ന വാഹനമായിരിയ്ക്കും പിയജിയോ വിപണിയിൽ എത്തുക    
 
ഒറ്റ ചാർജിൽ 100 കിലോമീറ്റർ ദൂരം സഞ്ചരിയ്ക്കാനാകുന്ന സ്കൂട്ടറായിരിയ്ക്കും ഇതെന്നാണ് വിവരം. 5.4 ബിഎച്ച്‌പി പവറും 20 എന്‍‌എം ടൊർക്കും സൃഷ്ടിയ്കുന്ന ഇലക്ട്രിക് മോട്ടോറായിരിയ്ക്കും വാഹനത്തിഒൽ ഇടംപിടിയ്ക്കുക എന്നാണ് വിവരം. ഇക്കോ, പവർ എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകൾ വാഹനത്തിൽ ഉണ്ടായിരിയ്കും. ഇക്കോ മോഡിൽ കൂടുതൽ ദൂരം സഞ്ചരിയ്ക്കാനാകും. ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറായിരിയ്ക്കും ഇന്ത്യൻ വിപണിയിൽ വെസ്‌പ ഇലക്ട്രികിന്റെ പ്രധാന എതിരാളി. 

അനുബന്ധ വാര്‍ത്തകള്‍

Next Article