വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് ചരിത്ര നേട്ടം

ശനി, 3 മെയ് 2014 (09:55 IST)
കമ്പനിയുടെ ചരിത്രത്തിലെ തന്നെ നേട്ടത്തില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2013-14 സാമ്പത്തിക വര്‍ഷം കടന്നു പോയി. ഈ സാമ്പത്തിക വര്‍ഷം 1,517.14 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി കൈവരിച്ചത്. ഇതാദ്യമായാണ് വിറ്റുവരവ് 1,500 കോടി രൂപ കടക്കുന്നത്.

മുന്‍ വര്‍ഷം 1,358.30 കോടിമാത്രമായിരുന്നു വിറ്റുവരവ്. 11.70 ശതമാനമാണ് വിറ്റുവരവില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നത്. അറ്റാദായം 62.92 കോടിയില്‍ നിന്ന് 70.13 കോടി രൂപയായും ഉയര്‍ന്നു.

മികച്ച ലാഭത്തെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 4.50 രൂപ നിരക്കില്‍ ലാഭവീതം നല്‍കാന്‍ കമ്പനി തീരുമാനിച്ചു. എല്ലാ ഉത്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നതാണ് കമ്പനിക്കു നേട്ടമായത്.

വെബ്ദുനിയ വായിക്കുക