മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിൻ്റെ അടിസ്ഥാനം. മികച്ച ഹാൻഡിലിനൊപ്പം ചടുലമായ വേഗത കൈവരിക്കാനും വാഹനത്തിനാകും. ഒറ്റത്തവണ ചാർജ് ചെയ്താൽ 307 കിമീ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ വകഭേദങ്ങളിലാണ് അൾട്രാവയലറ്റ് ബൈക്കുകൾ ഒരുക്കിയിട്ടുള്ളത്.