സെൽടോസിനും ക്രെറ്റയ്ക്കും എതിരാളി, റെയ്സിന്റെ പ്ലാറ്റ്ഫോമിൽ പുതിയ എസ്‌യുവി ഒരുക്കാൻ ടൊയോട്ട

Webdunia
തിങ്കള്‍, 4 മെയ് 2020 (12:10 IST)
രാജ്യത്തെ മിഡ്-സൈഡ് എസ്‌യുവി വിപണിയെ പ്രയോജനപ്പെടുത്താൻ ഒരുങ്ങി ടൊയോട്ടയും. ടോയോട്ട അടുത്തിടെ അന്താരാഷ്ട്ര വിപണീകളിൽ പുറത്തിറക്കിയ കോംപാക്ട് എസ്യുവി റെയ്സിന്റെ പ്ലാറ്റ്ഫോമിൽ പുതിയ എസ്‌യുവിയെ വിപണിലെത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട. കിയ സെൽടോസ്, ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങളോടായിരിയ്ക്കും പുതിയ എസ്‌യുവിയുടെ മത്സരം.
 
ടിഎൻജിഎ-ബി പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന വാഹനത്തിന് 4.3 മീറ്റർ നീളമാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ടൊയോട്ട-സുസൂക്കി കൂട്ടുകെട്ടിലായിരിയ്ക്കും ഈ വാഹനം നിർമ്മിയ്ക്കക എന്നും റിപ്പോർട്ടുകളുണ്ട്. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ടൊയോട്ട ഉടൻ പുറത്തുവിടുമെന്നാണ് സൂചനകൾ. ജനപ്രിയ സെഡാന്‍ മോഡലുകളായ യാരിസ്, കൊറോള വാഹനങ്ങളുടെ ക്രോസ് ഓവര്‍ പതിപ്പുകളും ടൊയോട്ട വിപണീയിലെത്തിയ്ക്കാൻ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article