കൊറോണ വൈറസ് പുറത്തുവന്നത് വുഹാനിലെ ലാബിൽനിന്നുതന്നെ; തെളിവുകൾ നിരവധിയെന്ന് അമേരിക്ക

തിങ്കള്‍, 4 മെയ് 2020 (09:44 IST)
ലോകമാകെ പടർന്ന കൊറോണ വൈറസിന്റെ ഉത്ഭവം വുഹനിലെ ലബോറട്ടറിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വൈറസ് പുറത്തുവന്നത് വുഹാനിലെ ലാബിൽ നിന്നുമാണ് എന്നതിന് നിരവധി തെളിവുകൾ ഉണ്ട് എന്ന് എബിസിയിലെ പരിപാടിയ്ക്കിടെ പോംപിയോ പറഞ്ഞു. എന്നാൽ ചൈന വൈറസിനെ മനപ്പൂർവം പുറത്തുവിട്ടതാണോ എന്ന കാര്യത്തിൽ പ്രതികരിയ്ക്കാൻ അദ്ദേഹം തയ്യാറായില്ല.
 
നോവൽ കൊറോന വൈറസിന്റെ ഉറവിടം വുഹാനിലെ വൈറോളജി ലാബ് അണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ തന്റെ പക്കൽ ഉണ്ട് എന്നും എന്നാൽ ഇപ്പോൾ അത് പുറത്തുവിടാൻ സാധിക്കില്ലെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. വൈറസ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ അമേരിക്ക ചാരൻമാരെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍