എല്ലാവരെയും പിന്നിലാക്കി ടൊയോട്ട ഒന്നാമത്

Webdunia
വ്യാഴം, 22 ജനുവരി 2015 (11:38 IST)
കഴിഞ്ഞ വര്‍ഷം 10.23 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് ടൊയോട്ട മോട്ടോഴ്‌സ് ഒന്നാമതായി. യുഎസില്‍ മുന്‍വര്‍ഷത്തേക്കാള്‍ ആറുശതമാനവും ചൈനയില്‍ 13 ശതമാനവും ബ്രസീലില്‍ 10 ശതമാനവും അധികം വില്‍പ്പനയാണ് ടൊയോട്ടക്ക് നേടാനായത്.

ചെറു കാറുകളും മുന്തിയ തരം കാറുകളും ഒരു പോലെ നിരത്തിലിറക്കിയാണ് ടൊയോട്ട വാഹന പ്രേമികളുടെ ഹരമായി തീര്‍ന്നത്. വിവിധ വിലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കാറുകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് ഒന്നാമതെത്താന്‍ സഹായകമായതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 2008ലാണ് ജനറല്‍ മോട്ടോഴ്സിന്റെ ആധിപത്യം തകര്‍ത്ത് ടൊയോട്ട ആദ്യമായി മുന്നിലത്തെിയത്.

2011ല്‍ ജപ്പാനിലെ ഭൂകമ്പവും സുനാമിയും ടൊയോട്ടയുടെ നിര്‍മാണത്തിന് വന്‍ ഇടിവുണ്ടാക്കിയെങ്കിലും കമ്പനി ശക്തമായി തിരിച്ചു വരുകയായിരുന്നു. 2012ല്‍ വാഹന വില്‍പ്പനയില്‍ ഒന്നാമത് എത്തിയ ടൊയോട്ട മുന്നേറ്റം വരും വര്‍ഷങ്ങളിലും നിലനിര്‍ത്തുകയായിരുന്നു. ഫോക്‍സ്വാഗന്‍ 10.14 ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ജനറല്‍ മോട്ടേഴ്‌സിന്റെ 9.92 ദശലക്ഷം വാഹനങ്ങള്‍ വിറ്റുപോയി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.