ഇന്ത്യയിലെ അതിസമ്പന്നരായ പത്ത് വനിതകൾ ഇവരാണ്

വ്യാഴം, 28 ജൂലൈ 2022 (21:33 IST)
ഇന്ത്യയിലെ അതിസമ്പന്നരായ പത്ത് വനിതകളുടെ പേരുകൾ പുറത്തുവിട്ട് കൊടാക് ബാങ്കിങ് ഹുറുൻ. 25 പുതിയ സംരംഭകർ അടക്കമുള്ളവരുടെ കണക്കുകളാണ് പുറത്തുവിട്ടത്. 300 കോടിയിലേറെ ആസ്തിയുള്ള വനിതാ സംരംഭകരാണ് ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
 
എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്സൺ രോഷ്ണി നാടാർ മൽഹോത്രയാണ് പട്ടികയിൽ ഒന്നാമത്. 84,330 കോടിയാണ് ഇവരുടെ സമ്പാദ്യം, നൈക സിഇഒ ഫാൽഗുനി നായരും ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷായുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 57,520 കോടിയാണ് ഫാൽഗുനി നായരുടെ ആസ്തി. 29,030 കോടിയുടെ ആസ്തിയാണ് കിരൺ മജുംദാർ ഷായ്ക്കുള്ളത്.
 
നീലിമ മോടപർതി(ഡിവിസ് ലെബോറട്ടറീസ് ഡയറക്ടർ) സോഹോ സഹസ്ഥാപകയായ രാധ വെമ്പു,ലീന ഗാന്ധി തിവാരി(യുഎസ്‌വി ചെയർപേഴ്സൺ)അനു അഗ,മെഹർ പുദുംജി(തെർമാക്സ് ഡയറക്ടർ), നേഹ നെർക്കുടെ,വന്ദന ലാൽ,രേണു മുംജാൾ എന്നിവരാണ് പട്ടികയിൽ മറ്റ് വനിതകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍