മെയ് ഒന്നുമുതല്‍ മൊബൈല്‍ റോമിംഗ് നിരക്കുകള്‍ കുറയും

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (11:06 IST)
രാജ്യത്തെ മൊബൈല്‍ ഉപഭോക്‍താക്കള്‍ക്ക് സന്തോഷകരമായ മാറ്റങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്)  രംഗത്ത്. മെയ് ഒന്ന് മുതല്‍ രാജ്യത്ത് മൊബൈല്‍ റോമിംഗ് (ദേശീയ റോമിംഗ്) നിരക്കുകള്‍ കറയ്ക്കാന്‍ ആണ് ട്രായുടെ തീരുമാനം. റോമിംഗ് വേളയിലുള്ള ഇന്‍കമിങ് കോളുകളുടെ നിരക്ക് മിനിറ്റിന് 75 പൈസയില്‍ നിന്ന് 45 പൈസയായി കുറച്ചു.

ഇത് കൂടാതെ റോമിങ്ങിലാകുമ്പോഴുള്ള ഔട്ട് ഗോയിങ് ലോക്കല്‍ കോളുകളുടെ ചാര്‍ജിലും വ്യത്യാസം ഉണ്ട്. മിനിറ്റിന് ഒരു രൂപയില്‍ നിന്ന് 80 പൈസയായാണ് ഈ വകയില്‍ കുറച്ചിരിക്കുന്നത്. നിലവില്‍ ഇത് 1.50 രൂപയായ റോമിംഗില്‍ ഔട്ട് ഗോയിങ് എസ്ടിഡി കോളുകള്‍ക്ക് ഇനിമുതല്‍ പരമാവധി മിനിറ്റിന് 1.15 രൂപയേ ഈടാക്കാന്‍ പാടുള്ളൂ. ലോക്കല്‍ എസ്എംഎസ്സിന് ഒരു രൂപയില്‍ നിന്ന് 25 പൈസയായും എസ്ടിഡി മെസേജുകള്‍ക്ക് 1.50 രൂപയില്‍ നിന്ന് 38 പൈസയായും നിജപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.