ബാറ്ററിയുടെ ചെലവ് കുറഞ്ഞു, ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ മോട്ടോഴ്സ്

അഭിറാം മനോഹർ

ചൊവ്വ, 13 ഫെബ്രുവരി 2024 (19:56 IST)
പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ചു. ടിയാഗോ, നെക്‌സോണ്‍ കാര്‍ മോഡലുകളുടെ വിലയാണ് കുറച്ചത്. ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തില്‍ 1.2 ലക്ഷം രൂപ വരെയാണ് കുറച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ ഭൂരിഭാഗവും ബാറ്ററിയ്ക്കായുള്ള ചിലവാണ്. അടുത്തിടെ ബാറ്ററി സെല്ലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ടാറ്റ കാറുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.
 
1.2 ലക്ഷം രൂപ വരെ കുറച്ചതോടെ നെക്‌സോണ്‍ ഇ വി വില 14.49 ലക്ഷം രൂപ മുതലാകും ആരംഭിക്കുക. 70,000 രൂപ കുറഞ്ഞതോടെ ടിയാഗോ ബേസ് മോഡലിന്റെ വില 7.99 ലക്ഷമായി താഴ്ന്നതായും ടാറ്റ അറിയിച്ചു. പഞ്ച് ഇ വിയുടെ വിലയില്‍ മാറ്റമില്ല. 2023ല്‍ പാസഞ്ചര്‍ വാഹന വ്യവസായം 8 ശതമാനം വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയത്. ഇ വി വിഭാഗത്തില്‍ 90 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചതായാണ് ടാറ്റ മോട്ടഴ്‌സ് അറിയിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍