പുലിമുരുകന്‍, ലൂസിഫര്‍.. പിന്നെ നേര്,100 കോടി ക്ലബ്ബിലേക്ക് എത്തിയതിന് പിന്നിലെ കഷ്ടപ്പാട്, അനുഭവങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍, വീഡിയോ
ഈ ചിത്രം നിലവില്‍ ഡിസ്‌നി പ്ലസില്‍ സ്ട്രീം ചെയ്യുന്നു.
50 കോടി ക്ലബ്ബിലെത്തുന്ന മോഹന്‍ലാലിന്റെ ആറാമത്തെ സിനിമയാണ് നേര്. ദൃശ്യം,ഒപ്പം, പുലി മുരുകന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനുമുമ്പ് 50 കോടി തൊട്ടത്.മലയാളം സിനിമ ആദ്യമായി അന്‍പത് കോടി ക്ലബ്ബിലെത്തിയത് മോഹന്‍ലാലിന്റെ ദൃശ്യം സിനിമയിലൂടെയാണ്. 2013ല്‍ റിലീസ് ചെയ്ത ചിത്രം 66 കോടിയാണ് അന്ന് നേടിയത്. 2016ല്‍ പുറത്തിറങ്ങിയ ഒപ്പം 52 കോടിയാണ് നേടിയത്. 144 കോടി നേടിയ പുലിമുരുകന്‍ പിന്നീട് എത്തി. 2018 പുറത്തിറങ്ങിയ ഒടിയന്‍ ആകട്ടെ 53 കോടിയും നേടി. തൊട്ടടുത്ത വര്‍ഷം ലൂസിഫര്‍ 128 കോടി നേടി.