ടാറ്റയും ഡോകോമയും പിരിയുന്നു

Webdunia
ശനി, 26 ഏപ്രില്‍ 2014 (09:24 IST)
പ്രന്മുഖ മൊബൈല്‍ സേവന ധാതാ‍വായ ടാറ്റ ഡോകോമൊയില്‍ നിന്ന് ജപ്പാന്‍ കമ്പനിയായ ഡോകോമൊ പിന്മാറി.

തുടര്‍ച്ചയായി നഷ്ടം ഉണ്ടാകുന്നതിനാല്‍ ഇനിയും ഇന്ത്യന്‍ കമ്പനിയായ ടറ്റയുമായി പങ്കാളിത്തം വച്ചുപുലര്‍ത്തുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് കമ്പനിയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്.

കമ്പനിക്കുള്ള 26.5% ഓ‍ഹരികളും 2009-11 കാലത്ത്‌ അവര്‍ വാങ്ങിയതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാനാണു തീരുമാനം. 261 കോടി ഡോളര്‍ മുതല്‍മുടക്കിയാണ്‌ ഡോകോമോ ടാറ്റയുമായി കൈകോര്‍ത്തത്.

ഡോകോമയുടെ ഓഹരികളില്‍ വോഡഫോണിനും താല്‍പ്പര്യമുണെന്നുള്ള സൂചനകള് പുറത്തു വന്നതോടെ ടാറ്റാ ടെലി സര്‍വീസസ്‌ തന്നെ ഈ‍ ഓ‍ഹരി വാങ്ങാനുള്ള സാധ്യതയുമുണ്ട്‌.

7250 കോടി രൂപയെങ്കിലും കിട്ടിയാല്‍ ഓ‍ഹരി പൂര്‍ണമായി വില്‍ക്കാനാണ്
 
ഡോകോമയുടെ തീരുമാനം.