യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാം ത്രൈമാസ അറ്റാദായം സ്വന്തമാക്കി വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. യാത്രക്കാരുടെ എണ്ണമുയർന്നതും ചെലവ് കുറഞ്ഞതുമാണ് ലാഭമുയരാൻ കാരണം.
അറ്റാദായം 79ശതമാനം വർദ്ധിച്ച് 105.28 കോടി രൂപയായതോടെയാണ് കമ്പനിയുടെ വരുമാനത്തില്‍ കുതിച്ചു ചാട്ടമുണ്ടായത്. വരുമാനം 1,415.83 കോടി രൂപയിൽനിന്ന് 1,838.49 കോടി രൂപയായി ഉയർന്നത്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് സ്പൈസ് ജെറ്റിന് തുണയായത്. മികച്ച സൌകര്യങ്ങള്‍ ഒരുക്കിയതും ടിക്കറ്റ് നിരക്കുകളില്‍ ഉണ്ടായ മാറ്റങ്ങളുമാണ് വരുമാനം ഉയരാന്‍ കാരണമായത്. വരും മാസങ്ങളിലും യാത്രക്കാരുടെ ആവശ്യമനുസരിച്ചുള്ള പരിഷ്കാരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.