ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡയുടെ കരുത്തന്‍ കോഡിയാക് സ്‌കൗട്ട്!

Webdunia
തിങ്കള്‍, 30 ജനുവരി 2017 (11:19 IST)
സ്കോഡയുടെ സെവൻ സീറ്റർ എസ്‌യുവി കോഡിയാക് സ്‌കൗട്ടിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. അഗ്രസീവ് ലുക്കിലാണ് രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലുമായി എത്തുന്ന ഈ കോഡിയാക് പതിപ്പിന്റെ അവതരണം. ഓഫ് റോഡ് അസിസ്റ്റ് സിസ്റ്റം, ഹിൽ ഹോൾഡ്, ഹിൽ ഡിസെന്റ് കൺട്രോൾ, എബിഎസ് എന്നീ ഓഫ് റോഡിംഗിന് സഹായകമാകുന്ന എല്ലാ ഫീച്ചറുകളും ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
 
1.4ലിറ്റർ, 2.0ലിറ്റർ പെട്രോൾ എൻജിനുകളാണ് വാഹനത്തിനു കരുത്തേകുന്നത്. 148ബിഎച്ച്പിയാണ് 1.4ലിറ്റർ പെട്രോൾ ഉല്പാദിപ്പിക്കുന്നതെങ്കില്‍ 177.5ബിഎച്ച്പിയാണ് 2.0ലിറ്റർ പെട്രോൾ എൻജിന്‍ സൃഷ്ടിക്കുക. 2.0ലിറ്റർ ഡീസൽ എൻജിനാകട്ടെ 187.4 ബിഎച്ച്പിയാണ് ഉല്പാദിപ്പിക്കുന്നത്. ഈ മൂന്ന് എൻജിനുകളിലും ഓൾ വീൽ ഡ്രൈവ് ഓപ്ഷനും നല്‍കിയിട്ടുണ്ട്. 194 എം‌എം ഗ്രൗണ്ട് ക്ലിയറൻസാണ് ഈ വാഹനത്തിനുള്ളത്.
 
മുന്നിലേയും പിന്നിലേയും ബംബറിൽ നൽകിയിട്ടുള്ള പ്രോട്ടക്ടീവ് സിൽവർ ഇൻസേർട്ടുകളാണ് ഈ വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. റൂഫ് റെയിൽസ്, പുതുക്കിയ ഗ്രിൽ, 19ഇഞ്ച് വീൽ, സ്‌കൗട്ട് ബാഡ്ജ്, സുരക്ഷ കണക്കിലെടുത്ത് ഓഫ് റോഡ് സവിശേഷതയുള്ള ഈ വാഹനത്തിൽ ട്രെയിലർ അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷൻ, പ്രോക്സിമിറ്റി സെൻസിംഗ് ഫ്രണ്ട് അസിസ്റ്റ്, ഓട്ടോമാറ്റിക് പാർക്കിംഗ് എന്നീ സവിശേഷതകളും വാഹനത്തിലുണ്ട്.
Next Article